Saturday, February 22, 2014

എന്റെ ഒരു യുവജനോത്സവ ഓര്മ്മ


1999-2000 : ഞാന് വാളക്കുളം കെഎച്ച്എംഎച്ച്എസില് 9-ാം ക്ലാസ്സില് പഠിക്കുന്ന കാലം. പതിവുപോലെ സ്കൂള് യുവജനോത്സവത്തിന്റെ രണ്ടാം ദിവസവും കൂട്ടുകാരുടെ കലാപരിപാടികള് ആസ്വദിക്കുവാന് ഞാനും സ്കൂളിലേക്ക് പുറപ്പെട്ടു. (സാധാരണ ഞാന് പരിപാടികളിലൊന്നും പങ്കെടുക്കാറില്ല) അങ്ങിനെ ഒരു ഓരം പറ്റി പരിപാടികളൊക്കെ ആസ്വദിച്ചങ്ങനെ നില്ക്കുമ്പോ എന്റെ സഹപാഠിയായ മുഹമ്മദ് അലി വന്നിട്ട് എന്നോട് പറഞ്ഞു. എടാ.. നമുക്ക് ഒരു പ്രോഗ്രാം അവതരിപ്പിക്കാം എനിക്ക് ചിരി വന്നു. ഞാന് പറഞ്ഞു ഇന്നേ വരെ സ്കൂള് യുവജനോത്സവങ്ങളില് ഒരു പ്രോഗ്രാമും അവതരിപ്പിക്കാത്ത ഞാന് എന്ത് പ്രോഗ്രാം അവതരിപ്പിക്കാനാ”. അവന് പറഞ്ഞു ഐഡിയ എല്ലാം ഞാന് പറഞ്ഞ് തരാം. എന്നും പറഞ്ഞ് എന്നെ നിര്ബന്ധിച്ചു. അങ്ങിനെ ഞാന് സമ്മദിച്ചു. അവനോട് ഞാന് ചോദിച്ചു. എന്ത് പ്രോഗ്രാമാണ് നീ ഉദ്ധേഷിക്കുന്നത്. അവന് എന്നെ സ്റ്റേജിന്റെ ബാക്കിലുള്ള ക്ലാസ്സ്റൂമിലേക്ക് വിളിച്ച് കൊണ്ട് പോയി. അവിടെ ആകെ കച്ചറയായി കിടക്കുകയായിരുന്നു.
അവന് ക്ലാസ്സ്റൂമിന്റെ ഒരു മൂലയില് പോയി കുറച്ച് സാധനങ്ങള് എടുത്തു കൊണ്ടുവന്നു. ഒരു കവുങ്ങിന്റെ പട്ട (പാള) മടക്കി അതില് കുറെ കമ്പുകള് നിറച്ചിരിക്കുന്നു. എനിക്ക് കാര്യം പിടി കിട്ടി തലെദിവസം പ്രച്ഛഹ്നവേശം അവതരിപ്പിച്ച കൂട്ടുകാര് ഒഴിവാക്കിയതാണ് സാധനം. പ്രച്ഛഹ്നവേഷത്തിന് അമ്പും വില്ലും ആയി ഉപയോഗിച്ചതാണ് അത്. പാള മടക്കി കെട്ടി ആവനാഴിയായും, ഒരു കമ്പ് വളച്ച് കെട്ടി അമ്പാഴും കുറച്ച് കമ്പുകള് വില്ലായും ഉപയോഗിച്ചു. ഞാന് ചോദിച്ചു ഇത് വെച്ച് നമ്മള് എന്താ ചെയ്യാ? അവന് പറഞ്ഞു നമുക്ക് ഒരു ടാബ്ലോ അവതരിപ്പിക്കാം. അങ്ങിനെ ഞാന് സമ്മദിച്ചു.
അപ്പോയാണ് വേറെ പ്രശ്നം പരിപാടിക്ക് പേര് രജിസ്റ്ററ് ചെയ്തിട്ടില്ല. ഒരാഴ്ച മുമ്പ് അദ്ധ്യാപകര് ക്ലാസ്സില് വന്നിരുന്നു. പരിപാടിക്ക് പേര് രജിസ്റ്റര് ചെയ്യുന്നവര് ഇപ്പോ പേര് നല്കണം. പിന്നീട് അനുവദിക്കുന്നതല്ല എന്നും പറഞ്ഞിരുന്നു. അതിനും മുഹമ്മദലി തന്നെ ഐഡിയ പറഞ്ഞു തന്നു. ഞങ്ങള് വേഗം സ്റ്റേജിന്റെ ബാക്കില് ചെന്നു. പേര് വിവരങ്ങള് കൈകാര്യം ചെയ്തിരുന്നത് കുര്യാക്കോസ് സാറായിരുന്നു. ഞങ്ങള് അവിടെ ചെന്ന് ചോദിച്ചു. ടാബ്ലോ എപ്പോഴാ തുടങ്ങുന്നത്. അപ്പോ കുര്യാക്കോസ് സാറ് പറഞ്ഞു ഉച്ചക്ക് ശേഷം. അപ്പോ ഞങ്ങള് ചോദിച്ചു ഞങ്ങളുടെ പ്രോഗ്രാം എത്രാമത്തേതാ... അപ്പോ സാറ് ചോദിച്ചു എന്താ പേര് നല്കിയിട്ടുള്ളത്. ഞങ്ങള് പറഞ്ഞു ഷൌക്കത്ത് അലി & പാര്ട്ടി.
സാറ് ലിസ്റ്റ് മൊത്തം ഒന്ന് നോക്കിയിട്ട് പറഞ്ഞു. നിങ്ങളുടെ പേര് ഇതില് ഇല്ലല്ലോ. അപ്പോ ഞങ്ങള് പറഞ്ഞു ഇല്ലേ....! ഞങ്ങള് പേര് നല്കിയതാണല്ലോ.പക്ഷേ സാറ് സമ്മദിച്ചില്ല. പിന്നെ ഞങ്ങള് ഒരുപാട് പറഞ്ഞു ഞങ്ങള് പേര് നല്കിയതാണ് അത് എങ്ങിനെ മിസ്സായി. ഒടുവില് സാറ് സമ്മദിച്ചു. ഞങ്ങളുടെ പേര് ടാബ്ലോ വിഭാഗത്തില് അവസാനം കൂട്ടിച്ചേര്ത്തു.
പിന്നെ ഞങ്ങള് അധികം താമസിച്ചില്ല. ഞങ്ങള് വേഗം മുഹമ്മദലിയുടെ വീട്ടില് പോയി ഞാന് എന്റെ ഉമ്മാന്റെ വീട്ടിലും രണ്ടും അടുത്തടുത്താണ്. (എന്റെ ഉമ്മാന്റെ അയല് വാസിയാണ് മുഹമ്മദലി) എന്നിട്ട് ഭക്ഷണം എല്ലാം കഴിച്ച് ഞങ്ങള് രണ്ടുപേരും കൂടി കുറെ പ്ലാവിലകളും തേക്കിന്റെ ഇലകളും കുറച്ച് കരിയും മറ്റ് സാധനങ്ങളും സംഘടിപ്പിച്ച് സ്കൂളിലേക്ക് യാത്രയായി.
ഞങ്ങള് സ്കൂളിലെത്തുമ്പോ അനോന്സ്മെന്റ് കേട്ടു. അടുത്തതായി ടാബ്ലോ മത്സരമാണ് പേര് കൊടുത്തവര് റഡിയാവുക. ഞങ്ങള് സ്റ്റേജിന്റെ ബാക്കിലെ ക്ലാസ്സ്റൂമില് പോയി. എന്നിട്ട് രണ്ടുപേരും കുപ്പായം അഴിച്ചിട്ട് പാന്റ് മുട്ടിന് മുകളിലേക്ക് കയറ്റി. എന്നിട്ട് ഇറങ്ങാതിരിക്കാന് നല്ലോണം കെട്ടി. ജീവിതത്തില് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നത് അത് കൊണ്ട് ഒരു ചെറിയ പേടി. ഇതൊക്കെ ഒരു രസല്ലടാ എന്നും പറഞ്ഞ് മുഹമ്മദലി എനിക്ക് ധൈര്യം തന്നു. എന്നിട്ട് ശരീരത്തിന്റെ പുറത്തേക്ക് കാണുന്ന ഭാഗത്തെല്ലാം കരിപുരട്ടി. എന്നിട്ട് തേക്കിന്റെ ഇലകള് ഒരു കയറില് കോര്ത്ത് അത് അരയില് പാന്റിനെ മറക്കുന്ന രീതിയില് കെട്ടി. പ്ലാവില കൊണ്ട് ഒരു തൊപ്പിയുണ്ടാക്കി തലയില് അണിഞ്ഞു. കുറെ പച്ചിലകള് കൊണ്ട് ഒരുമാലയുണ്ടാക്കി രണ്ടുപേരും കഴുത്തിലും അണിഞ്ഞു. എന്നിട്ട് തലേദിവസം ഉപേക്ഷിച്ച ആവണിയും അമ്പും വില്ലും കയ്യിലെടുത്തു ഞങ്ങളുടെ ഊഴത്തിനായി കാത്തുനിന്നു. സമയം അടുക്കുന്തോറും നെഞ്ചിടിപ്പേറി. അവസാനം ഞങ്ങളുടെ ഊഴമായി. അനോണ്സറ് ബഷീറ് സാറ് പേര് വിളിച്ചു അടുത്തതായി ഷൌക്കത്ത് അലി & പാര്ട്ടി. ഞങ്ങളുടെ സഹപാടികളെല്ലാം സത്യത്തില് ഞെട്ടി കാരണം ഞാനിന്നുവരെ ഇതുപേലത്തെ ഒരു പ്രോഗ്രാം അവതരിപ്പിച്ചിട്ടില്ല. ക്ലാസ്സില് അദ്ധ്യാപകര് വന്നപ്പോ പേര് നല്കിയിട്ടുമില്ല പിന്നെ എങ്ങിനെ ഇത് സംഭവിച്ചു. കൂട്ടുകാര്ക്ക് ജിജ്ഞാസയായി. ഞങ്ങള് രണ്ട് പേരും സ്റ്റേജില് കയറി. രണ്ട് വശത്തേക്കുമായി അമ്പ് ഉന്നം വെച്ച് കൊണ്ട് അനങ്ങാതെ നിന്നു അതിനിടക്ക് കര്ട്ടണ് പൊങ്ങി താണിരുന്നു. പക്ഷേ കൂട്ടുകാര്ക്കൊന്നും ഞങ്ങളെ മനസ്സിലായില്ല.
ചില കൂട്ടുകാര് സ്റ്റേജിന്റെ പിറകിലേക്ക് ഓടി വന്നു. എന്നിട്ട് ഞങ്ങളുടെ രൂപം കണ്ട് പൊട്ടിച്ചിരിച്ചു. കാരണം പേര് വിളിച്ചത് കൊണ്ട് മാത്രമാണ് അവര്ക്ക് ഞങ്ങളെ മനസ്സിലായത്. ഏതായാലും ഒരു ബക്കറ്റ് വെള്ളം കൊണ്ടു വെച്ചിരുന്നു അത്കൊണ്ട് പുറമേക്ക് കാണുന്ന ഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കി. പിന്നെ ഡ്രസ്സെല്ലാം ധരിച്ച് ഒരൊറ്റ ഓട്ടമായിരുന്നു. ഉമ്മാന്റെ വീട്ടിലേക്ക്. അവിടെപ്പോയി നന്നായി കുളിച്ച് ഫ്രഷായി ഡ്രസ്സെല്ലാം മാറ്റി. വീണ്ടും സ്കൂളിലേക്ക് തന്നെ ഓടി.
സ്കൂളിന്റെ അടുത്തെത്തിയപ്പോ ഉണ്ട് ഞങ്ങള് അവതരിപ്പിച്ച ടാബ്ലോയുടെ റിസള്ട്ട് അനൌണ്സ് ചെയ്യുന്നു. റിസള്ട്ട് കേട്ട് അക്ഷരാര്ത്ഥത്തില് ഞാന് ഞെട്ടിപ്പോയി. ഒന്നാം സ്ഥാനം ഷൌക്കത്ത് അലി & പാര്ട്ടി 9 ഇ. അപ്പോയുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് പറ്റാത്തതാണ്. ഞാന് വേഗം സ്കൂള് ലക്ഷ്യമാക്കി ഓടി. അപ്പോ കൂട്ടുകാരെല്ലാം എന്നെ കണ്ടപ്പോ ഓടി വന്ന് എന്നെ അഭിനന്ദിച്ചു. ആദ്യമായി അവതരിപ്പിച്ച പരിപാടിക്ക് ഒന്നാം സ്ഥാനം.
അങ്ങിനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞു നടന്ന സ്കൂള് അസംബ്ലിയില് എന്റെ പേര് വിളിച്ചു. ഞാന് ചെന്ന് സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പതിവുപോലെ വളരെ സന്തോഷത്തോടെ ക്ലാസ്സിലിരിക്കുമ്പോ ക്ലാസ്സില് ഞങ്ങളെ ഉറുദു പഠിപ്പിച്ചിരുന്ന ഉബൈദുള്ള സാറും സംഗീതം പഠിപ്പിച്ചിരുന്ന സന്തോഷ് സാറും കൂടി കയറി വന്നു. അങ്ങനെ ഞങ്ങളുടെ രണ്ട് പേരുടെയും പേര് വളിച്ചു. ഞങ്ങള് രണ്ട് പേരും എഴുന്നേറ്റ് നിന്നു. ഞങ്ങളോട് രണ്ട് പേരോടുമായി പറഞ്ഞു. ടാബ്ലോ മത്സരത്തില് ഒന്നാം സ്ഥാനം നിങ്ങള്ക്കല്ലെ. നമുക്ക് സബ്ജില്ലാ യുവജനോത്സവത്തില് ടാബ്ലോ അവതരിപ്പിക്കണം. വലിയോറ ഉള്ള ഒരു സ്കൂളില് വെച്ചാണ് സബ്ജില്ലാ മത്സരങ്ങള് നടക്കുന്നത് അതിനാല് നിങ്ങളെ അവിടേക്ക് കൊണ്ട് പോവുന്നതിന് നിങ്ങളുടെ രക്ഷിതാക്കളുടെ സമ്മതപത്രം വേണം എന്ന് പറഞ്ഞു.
അങ്ങിനെ പിറ്റേ ദിവസം ഒരു വെള്ളപ്പേപ്പറില് സമ്മദപ്രതം എഴുതി വീട്ടില് നിന്ന് ഒപ്പും വാങ്ങി ഞങ്ങള് രണ്ട് പേരും കൂടി ഓഫീസ് റൂമിലേക്ക് പോയി. സമ്മദപത്രം ഉബൈദുള്ള സാറെ ഏല്പിച്ചു. അപ്പോയാണ് സന്തോഷ് സാറ് കയറിവന്നത്. പുള്ളി പറഞ്ഞു ഇവര് രണ്ട് പേരല്ലെ ഉള്ളൂ. സബ്ജില്ലയില് മത്സരിക്കാന് മാക്സിമം 7 പേരാണ് നമുക്ക് 5 പേരെക്കൂടി വേണം എന്ന് പറഞ്ഞു. ഞങ്ങളോട് പറഞ്ഞു നിങ്ങള് നിങ്ങളുടെ കൂട്ടുകാരില് നിന്ന് താത്പര്യമുള്ളവരെ വിളിച്ച് കൊണ്ടുവരൂ എന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങള് ക്ലാസ്സില് പോയി കൂട്ടുകാരോട് കാര്യം പറഞ്ഞപ്പോ മിക്കവരും പിന്നോട്ട് നിന്നു. അങ്ങിനെ ഞങ്ങളുടെ ക്ലാസ്സ് ലീഡറായിരുന്നു റാഷിദ് പറഞ്ഞു ഞാനുണ്ട്. അങ്ങിനെ ഞങ്ങള് അവനെയും കൂട്ടി ഞങ്ങള് സ്റ്റാഫ് റൂമില് പോയപ്പോ അവിടെ ഞങ്ങളുടെ സീനിയേഴ്സായ (പത്താം ക്ലാസ്സിലെ) കുറച്ച് കൂട്ടുകാര് നില്ക്കുന്നു. സന്തോഷ് സാറ് ഞങ്ങളോട് പറഞ്ഞു നിങ്ങള് 3 പേരും പിന്നെ അവരെ ചൂണ്ടിയിട്ട് പറഞ്ഞു ഇവര് 4 പേരും ഒരു മിച്ചാണ് ടാബ്ലോ അവതരിപ്പിക്കാന് പോവുന്നത് ഞങ്ങള് സമ്മദിച്ചു.
സാറ്മാര് എല്ലാ നിര്ദ്ധേശങ്ങളും തന്നു. നിങ്ങള് പരിപാടിക്കുള്ള ഒന്നും കരുതേണ്ടതില്ല അതെല്ലാം സ്കൂള് ചിലവില് അവിടെ എത്തും എന്ന് പറഞ്ഞു. ഏത് തരത്തിലുള്ള ടാബ്ലോയാണ് സബ്ജില്ലയില് അവതരിപ്പിക്കുന്നത് എന്നൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഏതായാലും പഴയപോലെ കരിപ്രയോഗം ഉണ്ടെങ്കില് എന്ന് കരുതി തോര്ത്തും ഒരു കൂട്ട് ഡ്രസ്സും കയ്യില് കരുതി. അങ്ങിനെ ഞങ്ങള് യാത്രയായി. സ്കൂളിലെ കോല്ക്കളി ടീമും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. മറ്റു മത്സരാര്ത്ഥികളൊക്കെ നേരത്തെ തന്നെ പോയിരുന്നു. അങ്ങിനെ ഞങ്ങള് വലിയോറ സ്കൂളിലെത്തി. ഞങ്ങളുടെ പ്രോഗ്രാമിനായി കാത്തു നിന്നു.
കോല്ക്കളിയും മറ്റ് ഐറ്റംസുകളും പ്രാക്ടീസ് ചെയ്യാനും വിശ്രമിക്കാനും വേണ്ടി ഞങ്ങളെ എല്ലാവരെയും സ്കൂളിന്റെ പിറകിലുള്ള ഒരു വീട്ടിലേക്ക് മാറ്റി ഞങ്ങള്ക്ക് പ്രത്യേകിച്ച് പ്രാക്ടീസൊന്നും വേണ്ടാത്തത് കൊണ്ട് ഞങ്ങള് കോല്ക്കളിക്കാരുടെ പ്രാക്ടീസും മറ്റ് നൃത്ത പ്രാക്ടീസുകളും ഒക്കെ കണ്ട് സമയം കളഞ്ഞു. അതിനിടെ ഞങ്ങള് ആ വീട്ടുകാരോട് വളരെ അടുത്തു. അവിടെ ഒരു വല്യുമ്മ ഉണ്ടായിരുന്നു. ഞങ്ങള് ഉമ്മയോട് കാര്യം പറഞ്ഞു. ഞങ്ങള് നിങ്ങളുടെ അടുത്തുള്ള ഈ സ്കൂളില് കലാപരിപാടികള് അവതരിപ്പിക്കാന് വന്നതാണ് എന്നൊക്കെ ഞങ്ങള് വല്യുമ്മയോട് കുശലം പറഞ്ഞു. വല്ല്യുമ്മ പറഞ്ഞു കട്ട്യാള് വിശമിക്കണ്ട നിങ്ങള്ക്ക് എല്ലാറ്റിലും ഒന്നാം സ്ഥാനം കിട്ടും എന്ന് പറഞ്ഞു.
അങ്ങിനെ ടാബ്ലോ തുടങ്ങാന് രാത്രിയായിരുന്നു. ഞങ്ങളെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിച്ചു. ഞങ്ങള് അവിടെ എത്തിയപ്പോ എല്ലാം അവിടെ റെഡിയായിരുന്നു. 3 പ്രൊഫഷണല് മേക്കപ്പ് ആര്ട്ടിസ്റ്റുകള് ഞങ്ങളെ കാത്ത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു (കുറെ സിനിമകളില് മേക്കപ്പ് കൈകാര്യം ചെയ്തവരായിരുന്നു). അങ്ങിനെ അവര് മേക്കപ്പ് തുടങ്ങി. ഞങ്ങളോട് ഡ്രസ്സെല്ലാം അയിക്കാന് പറഞ്ഞു. ആദ്യം ഒരു മടി തോന്നിയെങ്കിലും സാറമ്മാരും കൂടി പറഞ്ഞപ്പോ ഞങ്ങള് അനുസരിച്ചു. അങ്ങിനെ ഞങ്ങള് 7 പേരും വെറും ജെഡ്ഡിമാത്രം ധരിച്ചുകൊണ്ട് നിന്നു. മേക്കപ്പ്മാന്മാര് രണ്ട് മിശ്രിതങ്ങള് നല്ലോണം കലര്ത്തി ഒരു ചാര നിറത്തിലുള്ള കുഴമ്പ് രൂപത്തിലാക്കി ഞങ്ങളുടെ മേലാകെ തേച്ചു. ശരീരത്തിന്റെ എല്ലാഭാഗങ്ങളും ചാരനിറമാക്കി തലമുടി മുതല് കണ്ണിന്റെ പിരികം വരെ ചാരനിറമാക്കി. ഞങ്ങള് ഉപയോഗിച്ചിരുന്ന ജഡ്ഡിയും ചാരനിറമാക്കി. ഞങ്ങള് തമ്മില് തമ്മില് നോക്കി ചിരിച്ചു. കാരണം ഞങ്ങള്ക്ക് തന്നെ തമ്മില് തമ്മില് തിരിച്ചറിയുന്നില്ല. അങ്ങിനെ ഒരു വലിയ കറുത്ത തുണിയിലും അവര് ആ നിറം കോറി വരച്ചിട്ടു. ഒരു പാറയില് തീര്ത്ത 7 ശില്പങ്ങളാണ് ഞങ്ങളുടെ ടാബ്ലോയുടെ തീം. അങ്ങിനെ ടാബ്ലോ തുടങ്ങുന്ന സമയത്ത് സ്റ്റേജിലെത്താന് കുറച്ച് നടക്കാനുണ്ടായിരുന്നു. അതും പെണ്കുട്ടികള് ഇരിക്കുന്ന ഭാഗത്തുകൂടിയായിരുന്നു പോവാനുണ്ടായിരുന്നത്. ഞങ്ങള് സാറോട് പറഞ്ഞു ഈ രൂപത്തില് ഞങ്ങളെങ്ങിനാ സാറെ അതിലൂടെ പോവുക. ഡ്രസ്സൊന്നും എടുത്തിടാനും പറ്റില്ല കാരണം മേക്കപ്പ് പോവാന് സാധ്യതയുണ്ട്.
അങ്ങിനെ ഞങ്ങള് ഒരു ഉപായം കണ്ടെത്തി. ആ കറുത്ത തുണി കൊണ്ട് ഞങ്ങള് 7 പേരും കൂടി വളച്ച് പിടിച്ച് ഞങ്ങള് കൂട്ടമായി സ്റ്റേജിന്റെ ബാക്കിലേക്ക് യാത്രയായി. കാണികളുടെ ഇടയില് നിന്ന് കൂകി വിളികള് കേള്കുന്നുണ്ടായിരുന്നു ഞങ്ങള് അത് ശ്രദ്ധിക്കാതെ സ്റ്റേജ് ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നപ്പോ അതാ സ്റ്റേജിന്റെ പിറകില് വേറെ 7 രൂപങ്ങള് മേലാസകലം വെള്ളിക്കളറ് ഓയില് പെയിന്റും തേച്ച് 7 രൂപങ്ങല്. അപ്പോ ഞങ്ങള്ക്ക് സമാധാനമായി. കാരണം ഞങ്ങള് ഉപയോഗിച്ചിരിക്കുന്നത് വെള്ളം ഒഴിച്ചാല് ഒഴുകിപ്പോകുന്ന ചായമായിരുന്നു അവരാകട്ടെ വലിയ കന്നാസ് മണ്ണെണ്ണയുമായിട്ടാണ് വന്നിട്ടുള്ളത്. അതിനിടക്ക് സന്തോഷ് സാറ് വന്ന് പറഞ്ഞു നമുക്ക് എതിരാളികളായിട്ടുള്ളവര് അവരാണ്. അപ്പോ ഞങ്ങള് ചോദിച്ചു അവരേതാ സ്കൂള്. അപ്പോ സാറ് പറഞ്ഞു പികെഎംഎംഎച്ച് എസ് എടരിക്കോടാണെന്ന് പറഞ്ഞു. അപ്പോ ഞങ്ങള്ക്കും ഹരമായി കാരണം കോല്ക്കളിയിലും നമ്മുടെ സ്കൂളിന്റെ എതിരാളി അവരായിരുന്നു.
അങ്ങിനെ ഞങ്ങളുടെ ഊഴമായി. ഞങ്ങള് സ്റ്റോജില് കയറി കര്ട്ടണ് പൊങ്ങുന്നതിന് മുമ്പ് മേക്കപ്പ് ആര്ട്ടിസ്റ്റുകള് തന്നെ എല്ലാം റെഡിയാക്കി. ഞങ്ങളെ 7 പേരെയും കൈകള് കോര്ത്ത് ഒരു ബെഞ്ചില് കയറ്റി നിര്ത്തി. ആ കറുത്ത തുണി കൊണ്ട് ആ ബെഞ്ച് ആകെ മൂടി. ഞങ്ങള്ക്ക് ഒരു നിര്ദ്ധേശവും നല്കി എന്ത് വന്നാലും അനങ്ങാന് പാടില്ല. കണ്ണും വായും തുറക്കരുത് എന്നും പറഞ്ഞു. കാരണം കണ്ണിലും വായയിലും മാത്രമാണ് കളറ് മാറ്റാന് ബാക്കിയുള്ളത്. അങ്ങിനെ ഞങ്ങള് അവര് പറഞ്ഞത് അനുസരിച്ച് നിന്നു. കര്ട്ടണ് പൊങ്ങി കാണികളുടെ ഇടയില് നിന്നും എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞങ്ങളതൊന്നും ശ്രദ്ധിച്ചില്ല. അതിനിടക്ക് സന്തോഷ് സാറിന്റെ ഒരു ബാക്ക്ഗ്രൌണ്ട് ഡയലോഗും ഉണ്ടായിരുന്നു. (അത് ഓര്മ്മ വരുന്നില്ല) കര്ട്ടണ് താന്നു. അപ്പോഴാണ് ഞങ്ങല് ശ്വാസം പോലും നേരെ വിട്ടത്. അങ്ങിനെ ഞങ്ങള് സ്റ്റേജിന്റെ പിറകിലോട്ട് ഇറങ്ങി. പഴയ പോലെ ആ കറുത്ത തുണി വട്ടമിട്ട് പിടിച്ച് ഞങ്ങല് ഡ്രസ്സിംഗ് റൂം ലക്ഷ്യമാക്കി നടന്നു. അതിനിടക്ക് ഒരു വിദ്വാന് ഒരു പണി പറ്റിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തന് തന്നെ ആ തുണി വലിച്ച് അവന് സ്വന്തമായി ഉടുത്തിട്ട് ഒരൊറ്റ ഓട്ടം ഞങ്ങള് ചുറ്റുപാടും പെണ്കുട്ടികളുടെ ഇടയില് ഞങ്ങല് ചമ്മി ഞങ്ങളും അവന്റെ പിറകെ ഓടി. അങ്ങിനെ ഞങ്ങല് ഡ്രസ്സിംഗ് റൂമിലെത്തി. അപ്പോയേക്കും കുളിക്കാനുള്ള സൌകര്യം തിരക്കി രണ്ട് പേര് പോയിരുന്നു. അപ്പോയാണ് പത്താം ക്ലാസ്സില് പഠിക്കുന്ന ഒരു വിദ്ധ്യാര്ത്ഥി തന്റെ വീട്ടിലെ ജീപ്പും കൊണ്ട് പരിപാടി വീക്ഷിക്കാന് വന്നിരുന്നു. അവന് പറഞ്ഞു ഒരു കാര്യം ചെയ്യ് നിങ്ങള് എല്ലാവരും ജീപ്പില് കയറൂ നമുക്ക് പുഴയില് പോയി കുളിക്കാം.
ഞങ്ങല് അദ്ധ്യാപകരോട് സമ്മതം ചോദിച്ചു അവര് പറഞ്ഞു ശ്രദ്ധിക്കണം വേഗം തിരിച്ച് വരണം എന്ന്. അങ്ങിനെ ഞങ്ങള്  ആ ജീപ്പില് കയറി സ്കൂളിന്റെ കുറച്ച് അടുത്ത് തന്നെ ഉള്ള പുഴയിലേക്ക് പോയി. പാതിരാത്രിയായിരുന്നു. എനിക്ക് പുഴയില് ഇറങ്ങാന് പേടി തോന്നി. ഞാന് കരയില് നിന്നു കൊണ്ട് തന്നെ നന്നായി കുളിച്ചു. മറ്റുള്ളരൊക്കെ നീന്തുന്നുണ്ടായിരുന്നു. നീന്താന് അറിയാമായിരുന്നിട്ടും ഞാന് ഇറങ്ങിയില്ല കാരണം പാതിരാത്രിയായിരുന്നു. 12 മണിയൊക്കെ കഴിഞ്ഞുകാണും. അങ്ങിനെ ഞങ്ങളെല്ലാവരും കുളിച്ച് കയറി വീണ്ടും ആ സ്കൂളിലേക്ക് തന്നെ യാത്രയായി.
അതോടെ നമ്മുടെ സ്കൂളിന്റെ കോല്ക്കളി ഒഴികെ എല്ലാ പ്രോഗ്രാമുകളും കഴിഞ്ഞിരുന്നു. കോല്ക്കളി തുടങ്ങിയപ്പോഴേക്കും പുലര്ച്ചെയായി. സമയമത്രയായിട്ടും കോല്ക്കളി കാണാന് വലിയ ജനക്കൂട്ടമായിരുന്നു കാരണം അന്നും കേല്ക്കളി എല്ലാവര്ക്കും ഹരമായിരുന്നു. തുടര്ച്ചയായി സംസ്ഥാന തലത്തില് ഒന്നാം സ്ഥാനം നേടുന്ന എടരിക്കോട് സ്കൂളിനെ പിന്നിലാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനിടക്ക് ടാബ്ലോയുടെ റിസല്റ്റ് വന്നു. എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഞങ്ങള് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ടാബ്ലോയുടെ റിസല്റ്റ് വന്ന സന്തോഷത്തോടെ ഞങ്ങള് കോല്ക്കളി കാണാനായി കാത്തിരുന്നു. കോല്ക്കളിയില് നമ്മുടെ സ്കൂളിലെ കുട്ടികള് ഭംഗിയായി അവതരിപ്പിച്ചു. അവസാനം അതിന്റെ റിസല്റ്റും നമുക്കനുകൂലമായിരുന്നു. അതായിരുന്നു സ്കൂളിനെ ഏറെ സന്തോഷിപ്പിച്ചത് കാരണം എടരിക്കോടിന്റെ കുത്തകയായിരുന്ന കോല്ക്കളി സബ്ജില്ലയില് തന്നെ നമ്മള് തട്ടിയെടുത്തു. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. കോല്ക്കളി ടീം അവരുടെ പരിശീലകനെ തോളിലേറ്റി ആര്ത്ത് വിളിച്ചു.
എല്ലാം കഴിഞ്ഞ് ഞങ്ങള് തിരികെ പോരാന് വേണ്ടി ഞങ്ങളുടെ ബാഗും സാധനങ്ങളും എല്ലാം എടുത്ത് വണ്ടി കാത്തു നില്ക്കുമ്പോള് ഞങ്ങള് അധ്യാപകരോട് പറഞ്ഞു ഞങ്ങള്ക്ക് ഒരാളോട് യാത്ര പറയാനുണ്ട് എന്നും പറഞ്ഞ് ഞങ്ങള് പരിശീലനം നടത്തിയിരുന്ന ആ വീട്ടിലേക്ക് ഓടി അവിടെയുള്ള ആ ഉമ്മൂമ്മയോട് യാത്ര പറഞ്ഞു. കാരണം ആ ഉമ്മൂമ്മയുടെ അനുഗ്രഹം ഉണ്ടായിരുന്നു ഞങ്ങളുടെ വിജയത്തിന്.
പിന്നെ രാവിലെ കപ്പുമായി ഞങ്ങള് സ്കൂളിലേക്ക് ഒരു പ്രകടനമായിരുന്നു. സ്കൂളില് എല്ലാവരും ഞങ്ങളെ സ്വീകരിക്കുന്നു.
പീന്നീട് നടന്ന അസ്സംബ്ലിയില് ഞങ്ങള്ക്കുള്ള ട്രോഫിയും സര്ട്ടിഫിക്കറ്റും വിതരണം ചെയ്തു. അഭിമാന നിമിഷങ്ങളായിരുന്നു അതൊക്കെ.
പിറ്റെ ദിവസം തന്നെ ഉബൈദുള്ള സാറ് ക്ലാസില് വന്ന് പറഞ്ഞു നമുക്ക് ഇനി ജില്ലാ തലത്തില് മത്സരിക്കണം. മത്സരത്തിന്റെ ദിവസവും എല്ലാം ഞങ്ങളെ ഓര്മ്മിപ്പിച്ചു. അന്ന് വളാഞ്ചേരിയില് വെച്ചായിരുന്നു ജില്ലാ കലോത്സവം. അങ്ങിനെ ഞങ്ങള് കലോത്സവ ദിവസം വളാഞ്ചേരിയിലേക്ക് യാത്രയായി. അവിടെ ഞങ്ങള് ചെന്നു. ഒരു കുന്നിന് ചെരിവിലുള്ള വാടക വീടിന്റെ ടെറസിലായിരുന്നു പരിശീലനത്തിന് സ്ഥലം കണ്ടെത്തിയത്. ഞങ്ങള് ടാബ്ലോ ടീം കോല്ക്കളി ടീമിന്റെ പരിശീലനം ഒക്കെ കണ്ടുകൊണ്ടിരിക്കുമ്പോയുണ്ട് സന്തോഷ് സാറ് വരുന്നു. പുള്ളി ആകെ മൂഡോഫിലായിരുന്നു. ഞങ്ങള് കാര്യ തിരക്കി. പുള്ളി പറഞ്ഞു ടാബ്ലോ നടക്കില്ല. ഞങ്ങള്ക്കാകെ സങ്കടമായി ഞങ്ങള് ചോദിച്ചു എന്തു പറ്റി. സാറ് പറഞ്ഞു ടാബ്ലോക്കായുള്ള എല്ലാ സെറ്റും റെഡിയായി മാക്കപ്പ് ആര്ട്ടിസ്റ്റുകള് വരുന്ന വഴിക്ക് അവര് ആക്സിഡന്റായി സാരമായ പരിക്കൊക്കെ ഉണ്ട് എന്ന് പറഞ്ഞു. ഞങ്ങള്ക്ക് വളരെ വിഷമമുണ്ടായിരുന്നു. ഏതായാലും കോല്ക്കളി ടീമിന്റെ പരിശിലനവും ഒക്കെ കണ്ടു അവിടെ ഇരുന്നു.
അതിന് മുമ്പ് സബ്ജില്ലാ തലത്തില് കോല്ക്കളിയില് രണ്ടാം സ്ഥാനക്കാരായ എടരിക്കോട് ടീം അപ്പീലുപോയി ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള ഓര്ഡറുമായി ജില്ലാ സ്കൂള് യുവജനോത്സവത്തിലേക്ക് വന്നു. അവിടെയും നമ്മുടെ സ്കൂലിന്റെ എതിരാളികള് എടരിക്കോട് ടീം ആയി.
അങ്ങിനെ മത്സരം നടന്നു. ഓഡിയന്സ് മുഴുവന് വാളക്കുളം സ്കൂളിന്റെ പ്രകടനത്തെ പുകയ്തി. വളരെ നിരാഷാജനകമായ റസള്റ്റാണ് വന്നത്. എടരിക്കോട് ടീം ഒന്നാം സ്ഥാനം നേടി എന്ന് അനൌണ്സ് ചെയ്തു. ഞങ്ങള്ക്ക് ആകെ സങ്കടമായി. കോല്ക്കളി ടീം പൊട്ടിക്കരഞ്ഞും. അവര് അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഞങ്ങള്ക്ക് സങ്കടം അടക്കാന് കഴിഞ്ഞില്ല. കോല്ക്കളി ടീം അംഗങ്ങള് ജഡ്ജസുമാരോട് കാര്യ തിരക്കി അവര് പറഞ്ഞത് നിങ്ങളുടെ കളി അവസാനിച്ചപ്പോ നിങ്ങള് സ്റ്റേജിന്റെ ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു .. കളി അവസാനിക്കുന്നത് വരെ ഒത്ത നടുവിലാവണം എന്ന് പറഞ്ഞു.
പക്ഷേ കണ്ടു നിന്ന കാണികളില് പലരും ഞങ്ങളെ വന്ന് ആസ്വസിപ്പിച്ചു. വളരെ നിരാശയോടെ ഞങ്ങള് മടങ്ങി.
പിന്നീട് സംസ്ഥാന തലത്തില് എടരിക്കോട് ടീം പുറ്ത്ത് പോയി എന്ന വാര്ത്ത കേട്ടതിന് ശേഷമാണ് സമാധാനമായത്.

എന്റെ സ്കൂള് ജിവിതത്തിലെ ഓര്മ്മകളില് നിന്നും കുറച്ച് നിങ്ങളുമായി പങ്കുവെച്ചു.
മുഴുവന് വായിച്ചതിന് വളരെ നന്ദി
തെറ്റുകുറ്റങ്ങള് സദയം ക്ഷമിക്കുക. ഒരിക്കല്കൂടി നന്ദി..........

4 comments:

  1. നല്ല രീതിയില്‍ എഴുതി ..സമകാലിക വിഷയങ്ങളെ കുറിച്ച് ഷൌക്കത്ത് .എഴുത്ത് തുടരുക ........എല്ലാ ആശംസകളും ...അഷ്‌റഫ്‌ തെന്നല

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വായിച്ചതിന്

      Delete
    2. ഞാനും വായിച്ചു....എഴുത്ത് തുടരുക.....കോല്‍കളി അതൊരു നഷ്ട്ടമായിരുന്നു! എന്നാലും അതെ വര്ഷം സംസ്ഥാന തലത്തില്‍ വിധികര്തവായ പ്രഫസര്‍ മുഹമ്മദ്‌ സാഹിബ് (പി.എസ.എം.ഒ) ഞങ്ങളുടെ കളി പിന്നീട് കാണാന്‍ ഇടയായി....അദ്ദേഹം ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് തന്നു. നിങ്ങള്‍ സംസ്ഥാന മത്സരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ തന്നെ ഒന്നാമാതാകുമായിരുന്നു.....

      Delete
    3. വായിച്ചതിന് വളരെ നന്ദി

      Delete